അയൺ ഗുളികകൾ കഴിച്ചു; 6 കുട്ടികൾ ആശുപത്രിയിൽ
കൊല്ലത്ത് അമിതമായി അയൺ ഗുളികകൾ കഴിച്ച കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം. മൈനാ ഗപ്പള്ളി മിലാദേ ഷെരീഫ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്കാണ് അസ്വസ്ഥതകൾ ഉണ്ടായത്. സംഭവത്തിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന 6 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ വകുപ്പിൽ നിന്ന് നൽകിയ അയൺ ഗുളികകൾ കുട്ടികൾ മത്സരിച്ച് കഴിക്കുകയായിരുന്നു. 4 കുട്ടികളെ സ്വകാര്യ ആശുപത്രിയിലും 2 പേർ കൊല്ലം ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്.



+ There are no comments
Add yours