കല്യാണരാമനും എത്തുന്നു
മലയാള സിനിമയിലെ റീ റിലീസ് ട്രെൻഡിൽ ഇനി ദിലീപ് ചിത്രം കല്യാണരാമനും എത്തുന്നു. 2002ൽ ഷാഫി സംവിധാനം ചെയ്ത് ലാൽ നിർമിച്ച ഈ കോമഡി-റൊമാന്റിക് ചിത്രം 4K അറ്റ്മോസ് പതിപ്പിൽ വീണ്ടും തിയറ്ററുകളിലെത്തും. ദിലീപ്, നവ്യ നായർ, കുഞ്ചാക്കോ ബോബൻ, ലാലു അലക്സ് തുടങ്ങിയവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ചിത്രത്തിന്റെ റീ റിലീസ് പോസ്റ്റർ ദിലീപ് ഷെയർ ചെയ്തിട്ടുണ്ട്.



+ There are no comments
Add yours