തൃശൂരിൽ മദ്യമാണെന്നു കരുതി കളനാശിനി കുടിച്ച 50കാരൻ ഐസിയുവിൽ

Estimated read time 0 min read

മദ്യമാണെന്നു കരുതി കളനാശിനി കുടിച്ച 50കാരൻ ഐസിയുവിൽ

തൃശൂരിൽ മദ്യമാണെന്നു കരുതി കളനാശിനിയെടുത്തു കുടിച്ച 50കാരൻ ഐസിയുവിലായി. സഹൃത്തിൻ്റെ വീടിനു സമീപം വച്ച കുപ്പി മദ്യമെന്നു കരുതി കുടിച്ചപ്പോഴാണ് 50കാരനു അബദ്ധം പറ്റിയത്. മദ്യമിരിപ്പുണ്ടെന്നു സുഹൃത്ത് പറഞ്ഞതനുസരിച്ചാണ് ഇയാൾ കഴിക്കാനായി പോയത്. ഈ സമയത്ത് സുഹൃത്ത് വീട്ടിലുണ്ടായിരുന്നില്ല. അവിടെയൊരു കുപ്പിയുണ്ടായിരുന്നു. അബദ്ധം മനസിലാക്കിയപ്പോൾ സുഹൃത്തിനെ വിളിച്ചുവരുത്തിയാണ് ആശുപത്രിയിൽ പോയത്.

+ There are no comments

Add yours