അമീബിക് മസ്തിഷ്‌കജ്വരം  തിരുവനന്തപുരം  സ്വദേശിനി മരണത്തിന് കീഴടങ്ങി

Estimated read time 0 min read

സംസ്ഥാനത്ത് വീണ്ടും മരണം

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലിരുന്ന തിരുവനന്തപുരം പോത്തൻകോട് വാവറ അമ്പലം സ്വദേശിനിയായ ഹബ്‌സാ ബീവി (79) മരണത്തിന് കീഴടങ്ങി. ഒക്ടോബർ 16നാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. പനിയും സ്ട്രോക്ക് ലക്ഷണങ്ങളും പ്രകടമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് വൃക്ക തകരാറിലാവുകയും ചെയ്തിരുന്നു. വീണ്ടും വിശദമായ രക്തപരിശോധന നടത്തിയപ്പോഴാണ് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്

+ There are no comments

Add yours