ശബരിമല സ്വർണ പാളി വിവാദം; റിപ്പോർട്ട് ഹൈക്കോടതിയിൽ
ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചതായി SIT അറിയിച്ചു. SIT തലവൻ SP ശശിധരൻ മുദ്രവച്ച കവറിൽ റിപ്പോർട്ട് കൈമാറി. അടച്ചിട്ട മുറിയിലാണ് ദേവസ്വം ബെഞ്ച് കേസ് പരിഗണിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ്, കൂടുതൽ അറസ്റ്റുകൾ, അന്വേഷണം പുരോഗതി എന്നിവ ഉൾപ്പെട്ട റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി ഇന്ന് വൈകിട്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും.



+ There are no comments
Add yours