തൃശൂർ ചാവക്കാട് രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് കുത്തേറ്റു.

Estimated read time 1 min read

രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് കുത്തേറ്റു

തൃശൂർ ചാവക്കാട് രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് കുത്തേറ്റു. ചാവക്കാട് SI ശരത്ത്, സിവിൽ പൊലീസ് ഓഫീസർ T അരുൺ എന്നിവർക്കാണ് കുത്തേറ്റത്. ചാവക്കാട് സ്വദേശിയായ നിസാർ ആണ് കുത്തിയത്. സഹോദരനെ ആക്രമിച്ച നിസാറിനെ കീഴടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുത്തേറ്റത്. ഇന്ന് പുലർച്ചെയായിരുന്നു ആക്രമണം. ഉദ്യോഗസ്ഥരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായ എസ് ഐയുടെ കൈക്ക് ശസ്ത്രക്രിയ നടത്തി.

+ There are no comments

Add yours