രാജ്യത്ത് ഗ്യാസ് വില വർധിച്ചു
ഒക്ടോബർ തുടങ്ങിയപ്പോഴേക്കും LPG സിലിണ്ടർ വിലയും കൂടി. വാണിജ്യ LPGയ്ക്ക് 15.50 രൂപയാണ് വർധിച്ചത്. 19 KG LPG സിലിണ്ടറിന് ഇന്ന് മുതൽ കേരളത്തിൽ 1645.50 രൂപയായിരിക്കും. നേരത്തെ ഇത് 1630 രൂപയായിരുന്നു. ഉത്സവ സീസൺ കൂടി കണക്കിലെടുത്താണ് ഈ മാറ്റം നിലവിൽ വന്നിരിക്കുന്നത്. അതേസമയം, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പുറത്തുവിട്ട വിവരമനുസരിച്ച് രാജ്യത്തെ ഗാർഹിക LPG സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.




+ There are no comments
Add yours