ഫിലിപ്പീൻസിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ 22 പേർക്ക് ദാരുണാന്ത്യം

Estimated read time 0 min read

വൻ ഭൂകമ്പം; 22 പേർ മരിച്ചു

മധ്യ ഫിലിപ്പീൻസിലെ സെബൂ മേഖലയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ 22 പേർക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രി പ്രാദേശിക സമയം 10ഓടെയാണ് റിക്‌ടർ സ്കെയിലിൽ 6.9 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. നാല് കെട്ടിടങ്ങളും ആറ് പാലങ്ങളും തകർന്നുവീണു. 30ലേറെ പേർക്കു പരിക്കേറ്റിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. തകർന്ന കെട്ടിടങ്ങളുടെ ഇടയിൽ പെട്ടാണു മരണങ്ങൾ സംഭവിച്ചിരിക്കുന്നത്.

+ There are no comments

Add yours