ബാർ ഹോട്ടലിലെ 230000 രൂപയുമായി മുങ്ങിയ പ്രതിയെ വെസ്റ്റ് ബംഗാളിലെത്തി പൊലീസ് അറസ്റ്റു ചെയ്‌തു

Estimated read time 0 min read

മംഗലപുരം : കഠിനംകുളം ലേക്ക് പാലസ് ബാർ ഹോട്ടലിലെ ബാർ മാനേജരുടെ ക്യാബിനിൽ സൂക്ഷിച്ചിരുന്ന 230000 രൂപയുമായി മുങ്ങിയ പ്രതിയെ വെസ്റ്റ് ബംഗാളിലെത്തി പൊലീസ് അറസ്റ്റു ചെയ്‌തു. പശ്ചിമ ബംഗാൾ സ്വദേശി സൽമാൻ മുണ്ട (26) ആണ് പിടിയിലായത്. കഴിഞ്ഞ 17വെളുപ്പിന് ബാർ ഹോട്ടലിലെ സെക്യൂരിറ്റി ക്യാബിനിൽ സൂക്ഷിച്ചിരുന്ന സൂക്ഷിച്ചിരുന്നതാക്കോൽ കൂട്ടം ഇയാൾ കൈക്കലാക്കി. തുടർന്ന് ബാറിനുള്ളിൽ നിന്നും പണം മോഷ്ടിച്ച ശേഷം താക്കോലുകൾ യഥാസ്ഥാനത്ത് വച്ചശേഷം മുങ്ങി.

ബാറിലെ ക്ലീനിംഗ് ജീവനക്കാരനാണ് സൽമാൻ മുണ്ട.വെസ്റ്റ് ബംഗാളിലെ ബിന്നാഗുരി ജെയ്‌പാൽഗുരി സ്വദേശിയാണ്. വെസ്റ്റ് ബംഗാളിൽ എത്തി കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തു‌. മോഷണം നടത്തിയ ശേഷം പ്രതി തമിഴ്‌നാട് തിരുപ്പൂർ, ചെന്നൈ വഴി സ്വദേശമായവെസ്റ്റ് ബംഗാളിലെ ജെയ്‌പാൽഗുരി യിലേക്ക് മുങ്ങുകയായിരുന്നു. തിരുവനന്തപുരം റൂറൽ എസ് പി കെ എസ് സുദർശൻ ഐപിഎസിന്റെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഡിവൈഎസ്‌പി മഞ്ജു ലാലൽ, കഠിനംകുളം പോലീസ് ഇൻസ്പെക്ടർ സജു സബ് ഇൻസ്പെക്ടർ അനൂപ്, സിപിഒ മാരായ ഹാഷിം സുരേഷ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു.

+ There are no comments

Add yours