വൈദ്യുതി ബിൽ കൂടും
സെപ്റ്റംബറിൽ ചാർജ് കൂടിയതിന് പുറമെ ഒക്ടോബറിലും വൈദ്യുതി ബില്ല് വർധിക്കുമെന്ന് റിപ്പോർട്ട്. യൂണിറ്റിന് 10 പൈസ ഇന്ധന സർചാർജ് ബാധകമാകുന്നതാണ് പ്രധാന കാരണം. ഓഗസ്റ്റ് മാസത്തിൽ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന്റെ ചെലവായ 27.42 കോടി രൂപയോളം സർചാർജ് ആയി തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. സെപ്റ്റംബറിലെ ബില്ലിലും യൂണിറ്റിന് 10 പൈസ സർചാർജ് കൂടിയിരുന്നു.




+ There are no comments
Add yours