പ്രതിഷ്ഠാദിന പൂജകൾക്കായി ശബരിമല നട തുറന്നു…

Estimated read time 1 min read

പ്രതിഷ്ഠാദിന പൂജകൾക്കായി ശബരിമല നട തുറന്നു

പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച പൂജകൾക്കായി ശബരിമല നട തുറന്നു.

ഇന്നാണ് ( ഇടവ മാസത്തിലെ അത്തം നക്ഷത്രത്തിൽ) പ്രതിഷ്ഠാദിനം.

തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് തന്ത്രി കണ്Oര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ്.ഇ.ഡി നട തുറന്ന് ദീപം തെളിയിച്ചു.

തുടർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നിപകർന്നു.

പ്രതിഷ്ഠ ദിനമായ ഇന്ന് (ചൊവ്വാഴ്ച)രാവിലെ അഞ്ചുമണിക്ക് നട തുറന്നു
പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച പൂജകൾ പുർത്തിയാക്കി നാളെ രാത്രി 10 മണിക്ക് നടയടയ്ക്കും.

+ There are no comments

Add yours