പുതിയ നിയന്ത്രണം പ്രഖ്യാപിച്ച് ഇൻസ്റ്റഗ്രാം
ഇൻസ്റ്റഗ്രാം ഇന്ന് കൂടുതൽ യുവ തലമുറ ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമാണ്. പുതിയ നിയമപ്രകാരം എല്ലാ ഉപയോക്താക്കൾക്കും ഇനി ഇൻസ്റ്റ ലൈവ് ചെയ്യാൻ സാധിക്കില്ല. കുറഞ്ഞത് 1,000 ഫോളോവേഴ്സുള്ള, പബ്ലിക് അക്കൗണ്ട് ഉള്ളവർക്കുമാത്രമേ ലൈവ് ചെയ്യാൻ സാധിക്കുള്ളൂ. ഇതുവരെ, ഏതൊരു ഉപയോക്താവിനും അവരുടെ ഫോളോവേഴ്സിൻ്റെ എണ്ണം പരിഗണിക്കാതെ ലൈവ് ചെയ്യാൻ പറ്റുമായിരുന്നു. ചെറിയ ക്രിയേറ്റർമാരേയാണ് ഈ അപ്ഡേഷൻ പ്രധാനമായും ബാധിക്കുക.




+ There are no comments
Add yours