ഇന്റർനെറ്റ് റദ്ദാക്കി; അധാർമികമാണത്രേ
അധാർമ്മികമെന്ന് ചൂണ്ടിക്കാട്ടി രാജ്യവ്യാപകമായി ഇൻ്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. നിരോധനം എത്ര കാലത്തേക്ക് തുടരുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഇതേത്തുടർന്ന് വിമാനസർവീസുകൾ, വ്യാപാര സ്ഥാപനങ്ങൾ മുതൽ മൊബൈൽ സേവനങ്ങൾ വരെ സ്‌തംഭിച്ചു. അഫ്ഗാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നിരവധി വിദേശ സ്ഥാപനങ്ങളെ ഇന്റർനെറ്റ് നിരോധനം സാരമായി ബാധിച്ചിട്ടുണ്ട്.




+ There are no comments
Add yours