രത്തൻ ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കിയതിൽ ആശങ്ക; സർക്കാരിന്റെ ഭാവി നിലപാടുകളിൽ സംശയമെന്ന് സിപിഐ…

Estimated read time 1 min read

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പുതിയ സെക്രട്ടറിയായി ഐഎഎസ് ഉദ്യോഗസ്ഥൻ രത്തൻ ഖേൽക്കറെ നിയമിച്ച നടപടിക്കെതിരെ കടുത്ത വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിവാദ നയങ്ങൾക്കൊപ്പം നിലകൊണ്ട ഒരു ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കുന്നത് ജനങ്ങൾക്കിടയിൽ വലിയ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും വഴിതുറക്കുമെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ ഓർമ്മിപ്പിച്ചു.Geographic Reference

ജാതിയും മതവും നോക്കി വോട്ടവകാശം നിഷേധിക്കുന്ന കേന്ദ്ര നയങ്ങൾ നടപ്പിലാക്കിയ ഉദ്യോഗസ്ഥരെയാണ് സാധാരണയായി ബിജെപി ഭരണകൂടങ്ങൾ തങ്ങളുടെ ഉപദേഷ്ടാക്കളാക്കാറുള്ളതെന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തി. ബിജെപി ഭരണകൂടങ്ങൾ കാണിക്കുന്ന അതേ വഴിയിലൂടെയാണോ ഇപ്പോൾ കേരള സർക്കാരും സഞ്ചരിക്കുന്നതെന്ന് ബിനോയ് വിശ്വം ചോദിച്ചു.

+ There are no comments

Add yours