മരുമകന് ചിക്കൻ കഴിക്കണം, തമിഴ്നാട്ടിൽ കോഴിക്ക് വച്ച വെടി ഉന്നംതെറ്റി കൊണ്ട് അയൽവാസി മരിച്ചു
തമിഴ്നാട് കള്ളക്കുറിച്ചിയിൽ കോഴിക്ക് നേരെ വച്ച വെടിയേറ്റ് അയൽവാസി മരിച്ചു. മരുമകന് വേണ്ടി കോഴിയെ പിടിക്കാൻ വെടിവച്ചപ്പോൾ ഉന്നം തെറ്റിയതെന്ന് വെടിവച്ച അണ്ണാമലൈ പൊലീസിനോട് പറഞ്ഞു. അണ്ണാമലൈയുടെ അയൽവാസിയായ പ്രകാശാണ് മരിച്ചത്. വീട്ടിൽ അനധികൃതമായി സൂക്ഷിച്ച തോക്ക് ഉപയോഗിച്ചാണ് വെടിയുതിർത്തത്.



+ There are no comments
Add yours