മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ്: പ്രധാന പ്രതി സിന്ധുവിനെ എറണാകുളത്ത് എത്തിച്ചു…ഇന്ന് കോടതിയിൽ ഹാജരാക്കും

Estimated read time 0 min read

മോഡലിങ്ങിന്റെ മറവിൽ യുവതികളെ വിദേശത്ത് എത്തിച്ച ലൈംഗിക ചൂഷണം നടത്തിയ കേസിലെ പ്രധാന പ്രതി സിന്ധുവിനെ എറണാകുളത്ത് എത്തിച്ചു. ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിൽ സിനിമാ സീരിയൽ താരങ്ങൾക്ക് പങ്കുണ്ടോ എന്നത് പരിശോധിക്കുമെന്ന് പൊലീസ്.

കേസിലെ പ്രധാന പ്രതി സിന്ധുവിനെ മുംബൈയിൽ നിന്നാണ് എറണാകുളത്ത് എത്തിച്ചത്. കൊച്ചി ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിലുള്ള സംഘം പ്രാഥമികമായി ചോദ്യംചെയ്യും. ഇന്ന് കോടതിയിൽ ഹാജരാക്കും. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽ കേസിലെ കൂടുതൽ വിവരങ്ങൾ പുറത്തുവരിക എന്നതാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. ഗുണ്ടാ ബന്ധം, സാമ്പത്തിക ഇടപാടുകൾ എന്നിവയിലാണ് പ്രധാന അന്വേഷണം.
വിസിറ്റിംഗ് വിസയിൽ ദുബായിൽ എത്തിക്കുന്ന യുവതികളുടെ ചിത്രങ്ങൾ ആവശ്യക്കാർക്ക് അയച്ചു നൽകി ഡീലുറപ്പിക്കും. ഇവരുടെ നഗ്ന ദൃശ്യങ്ങളും പകർത്തും. പ്രധാന ആസൂത്രണം നടത്തിയിരുന്നത് സിന്ധുവാണ്. പിടിയിലായ അലീന സിന്ധുവിന്റെ ഏജന്റുമെന്ന് കണ്ടെത്തൽ.

+ There are no comments

Add yours