വീണ്ടും കൂടി സ്വർണ വില
റെക്കോർഡ് കുതിപ്പിൽ നിന്നും 2 ദിവസം സ്വർണ വിലയിൽ ഇടിവ് സംഭവിച്ചിരുന്നു. എന്നാൽ ഇന്ന് വീണ്ടും സ്വർണ വില കൂടിയിരിക്കുകയാണ്. 320 രൂപയുടെ വർധനവാണ് സംഭവിച്ചിരിക്കുന്നത്. 84,240 രൂപ നൽകിയാലാണ് ഇന്ന് ഒരു പവൻ സ്വർണം ലഭിക്കുകയുള്ളൂ. ഒരു ഗ്രാം സ്വർണത്തിന് 10,530 രൂപയാണ് ഇന്നത്തെ വില. സുരക്ഷിത നിക്ഷേപം, ആഗോള സാമ്പത്തിക സാഹചര്യം എന്നിവയാണ് വില കൂടാൻ കാരണമെന്നാണ് വിദഗ്‌ധർ പറയുന്നത്.



+ There are no comments
Add yours