വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എം എൽ എ ഓഫീസിൽ എത്തി. രാഹുലിന് സ്വീകരണമൊരുക്കി കോൺഗ്രസ് പ്രവർത്തകർ. ചങ്കുറപ്പുള്ള ചുണക്കുട്ടികൾ കൂടെ ഉണ്ടെന്ന് പ്രവർത്തകർ പറഞ്ഞു. പ്രവർത്തകർ എംഎൽഎ കസേരയിലേക്ക് രാഹുലിനെ ആനയിച്ചു.
38 ദിവസങ്ങൾക്കുശേഷമാണ് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് മണ്ഡലത്തിൽ എത്തിയത്. മണ്ഡല സന്ദർശനത്തിനുശേഷം വൈകിട്ടോടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഓഫീസിലെത്തിയത്. എംഎൽഎ ഓഫീസിൽ രാഹുലിനുനേരെ പ്രതിഷേധമുണ്ടായില്ല. രാഹുലിനെ ഓഫീസിൽ വെച്ച് ഷാൽ അണിയിച്ചാണ് പ്രവർത്തകരിലൊരാൾ സ്വീകരിച്ചത്. എംഎൽഎ ഓഫീസിൽ വെച്ച് നിവേദനങ്ങളും രാഹുൽ വാങ്ങി.



+ There are no comments
Add yours