വിജയദശമി ദിനത്തിൽ വിദ്യാലയത്തിൽ ഹരിശ്രീ കുറിക്കുന്നു. മാള ഹോളി ഗ്രേസ് അക്കാദമി സ്ക്കൂളിൻറെ ഇരുപത്തി അഞ്ചാം വാർഷികത്തോടനുബന്ധിച്ച് വിജയദശമി ദിനമായ ഒക്ടോബർ2ന് കുരുന്നുകൾക്ക് വിദ്യയുടെ ഹരിശ്രീ കുറിക്കുന്നതിന് സൗകര്യം ഒരുക്കുന്നു. പ്രമുഖ വ്യക്തികളായ മുൻ സുപ്രീം കോടതി ജഡ്ജി കുര്യൻ ജോസഫ്, സിനിമാ താരം ജയരാജ് വാര്യർ, 91.9 റേഡിയൊ മാംഗൊ ജോക്കി ആർജെ ലിഷ്ണ, തൻകുളം മഹാദേവ ക്ഷേത്രം മേൽശാന്തി സതീശൻ നമ്പൂതിരിപ്പാട്, കൊടുങ്ങല്ലൂർ ചേരമാൻ മസ്ജിദ് ഇമാം അബ്ദുൾ അസീസ് നിസാമി, കാലടി എസ് യുഎസ് ചുമർ ചിത്ര പഠന കേന്ദ്രം ഡയറക്ടർ ഡോക്ടർ സാജു തുരുത്തിൽ, മുൻ പ്രിൻസിപ്പൽ ജില്ല സെഷൻസ് ജഡ്ജ് ജസ്റ്റീസ് ഡോക്ടർ വി.വിജയകുമാർ, മുൻ പ്രിൻസിപ്പലും ഭാഷ പരിശീലകനുമായ മഹിപാൽ, മുൻ അദ്ധ്യാപകൻ ജോബി ജോർജ്ജ് എലവുത്തിങ്കൽ, വിദ്യാഭ്യാസ പ്രൊവിൻഷ്യൽ കൗൺസിലർ ഫാദർ ഡോക്ടർ റോബിൻ ചിറ്റുപറമ്പിൽ എന്നിവരാണ് വിദ്യാരംഭത്തിൽ കുരുന്നുകൾക്ക് ഹരിശ്രീ കുറിക്കുക. മാളയിൽ നടത്തിയ വാർത്ത സമ്മേളന ത്തിൽ മാള ഹോളി ഗ്രേസ് അക്കാദമി സ്ക്കൂൾ ഡയറക്ടർമാരായ ജെയിംസ് മാളിയേക്കൽ, അമൽ വടക്കൻ, സ്ക്കൂൾ പ്രിൻസിപ്പാൾ ഡോക്ടർ പിവി ലിവിയ എന്നിവർ അറിയിച്ചു. വിജയദശമി ദിനത്തിൽ എൽകെജി യിൽ പ്രവേശിക്കുന്നവർക്ക് 10,000/ _ രൂപയുടെ സ്ക്കോളർഷിപ്പും ഉണ്ട്.



+ There are no comments
Add yours