ശൈശവ വിവാഹക്കേസ് മറയ്ക്കാൻ കൈക്കൂലി; വനിതാ ഇൻസ്പെക്ടർ പിടിയിൽ
ശൈശവ വിവാഹക്കേസ് മറയ്ക്കാൻ കൈക്കൂലി വാങ്ങുന്നതിനിടെ വനിതാ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ വിജിലൻസിന്റെ പിടിയിൽ. പാലക്കോട് വനിതാ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ വീരമ്മാളിനെയാണ് കൈക്കൂലി കേസിൽ ഡയറക്ടറേറ്റ് ഓഫ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ സംഘം അറസ്റ്റ് ചെയ്തത്. കരിമംഗലം തുമ്പലഹള്ളി സ്വദേശിയായ മങ്കമ്മാളിൻ്റെ പരാതിയിലാണ് ഇൻസ്പെക്ടർക്കെതിരായ നടപടി. 50,000 രൂപയാണ് ഇവർ ആവശ്യപ്പെട്ടത്.



+ There are no comments
Add yours