ബ്ലോക്ക്ബസ്റ്റർ ചിത്രം ‘കൽക്കി 2898 AD’-യുടെ രണ്ടാം ഭാഗത്തിൽ നടി ദീപിക പദുകോൺ ഉണ്ടാകില്ലെന്ന് നിർമാതാക്കളായ വൈജയന്തി മൂവീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ കൽക്കിയുടെ ആദ്യ ഭാഗത്തിൽ ‘സുമതി’ എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിച്ചത്.
നാഗ് അശ്വിൻ സംവിധാനം ചെയ്ത ഈ എപിക് സയൻസ് ഫിക്ഷൻ ചിത്രം 600 കോടി രൂപ മുതൽമുടക്കിൽ നിർമിച്ച് ആഗോളതലത്തിൽ 1200 കോടി രൂപയിലധികം നേടിയിരുന്നു. മഹാഭാരതത്തെ ആസ്‌പദമാക്കിയുള്ള ഈ ചിത്രത്തിൽ അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദുൽഖർ സൽമാൻ, ശോഭന, ദിഷ പഠാനി, അന്ന ബെൻ എന്നിവരുൾപ്പെടെ ഒരു വലിയ താരനിര അണിനിരന്നിരുന്നു. ദീപികയ്ക്ക് പകരം ആരാണ് ഈ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ ആരാധകർക്കിടയിൽ സജീവമാണ്.




+ There are no comments
Add yours