വമ്പൻ മാറ്റങ്ങളുമായി KSEB; പുതിയ തീരുമാനങ്ങൾ ഇവ
ഇനിമുതൽ 1000 രൂപവരെ മാത്രം പണമായി സ്വീകരിക്കാനും അതിനു മുകളിലുള്ള വൈദ്യുതി ബില്ലുകൾ ഓൺലൈനായി സ്വീകരിക്കാനും KSEB തീരുമാനിച്ചു. ഇത് ഉടനടി നടപ്പിലാക്കും. കൂടാതെ രണ്ട് കാഷ് കൗണ്ടറുകൾ ഉള്ള ഓഫീസുകളിലെ ഒരു കൗണ്ടർ പൂർണമായും അടയ്ക്കും. അധിക ജീവനക്കാരെ പുനർവിന്യസിച്ച് മറ്റ് ഓഫീസുകളിലേക്ക് മാറ്റും. ബില്ലടക്കൽ സമയം നിലവിലെ 8-6ൽ നിന്ന് രാവിലെ ഒമ്പതുമുതൽ വൈകിട്ട് മൂന്നുവരെയാക്കി ചുരുക്കിയിട്ടുമുണ്ട്.



+ There are no comments
Add yours