മോദിക്ക് 75; ഫോണിൽ വിളിച്ച് ട്രംപ്
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 75-ാം ജന്മദിനത്തിന്റെ ഭാഗമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫോണിൽ വിളിച്ച് ആശംസകൾ അറിയിച്ചു. സോഷ്യൽ മീഡിയയിൽ നന്ദി രേഖപ്പെടുത്തിയ മോദി, ഇന്ത്യ-അമേരിക്ക സമഗ്ര പങ്കാളിത്തം ഉയർന്ന നിലവാരത്തിലേക്ക് കൊണ്ടുപോകുമെന്ന് വ്യക്തമാക്കി. ഉക്രൈൻ സംഘർഷത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്താനുള്ള ട്രംപിന്റെ ശ്രമങ്ങൾക്ക് ഇന്ത്യ പിന്തുണ അറിയിക്കുന്നുവെന്നും മോദി പറഞ്ഞു




+ There are no comments
Add yours