ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ സ്പോൺസറായി അപ്പോളോ ടയേഴ്‌സിനെ പ്രഖ്യാപിച്ച് ബിസിസിഐ. നേരത്തെ ടീമിന്റെ സ്പോൺസർമാരായിരുന്ന ഡ്രീം 11-മായി കരാർ അവസാനിപ്പിച്ചതിന് ശേഷമാണ് പുതിയ പ്രഖ്യാപനം. ഇന്ത്യൻ ക്രിക്കറ്റിലേക്കുള്ള അപ്പോളോ ടയേഴ്സിന്റെ ആദ്യത്തെ വലിയ ചുവടുവെപ്പാണിത്.രണ്ടര വർഷത്തേക്കാണ് പുതിയ കരാർ. 2028 മാർച്ചിൽ ഇത് അവസാനിക്കും. ഈ കരാറനുസരിച്ച്, ഇന്ത്യൻ പുരുഷ, വനിതാ ക്രിക്കറ്റ് ടീമുകളുടെ ജഴ്‌സിയിൽ അപ്പോളോ ടയേഴ്സിന്റെ ലോഗോ ഇനിമുതൽ കാണാം. ലേല നടപടികൾക്കൊടുവിലാണ് കരാർ ഉറപ്പിച്ചത്.ബിസിസിഐയും പുതിയ സ്പോൺസറും തമ്മിലുള്ള മൂന്ന് വർഷത്തെ കരാർ 579 കോടി രൂപയുടേതാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ കാലയളവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം 121 അന്താരാഷ്ട്ര മത്സരങ്ങളും 21 ഐസിസി ടൂർണമെന്റുകളും കളിക്കും. കരാർ അനുസരിച്ച്, ഓരോ മത്സരത്തിനും സ്പോൺസർ ഏകദേശം 4.5 കോടി രൂപ ചെലവഴിക്കും. നേരത്തെ സ്പോൺസറായിരുന്ന ഡ്രീം 11 ഒരു മത്സരത്തിന് ഏകദേശം നാല് കോടി രൂപയാണ് നൽകിയിരുന്നത്.




+ There are no comments
Add yours