വിപണി പിടിക്കാൻ മാരുതി സുസുക്കിയുടെ മിഡ് സൈസ് എസ് യുവിയായ വിക്ടോറിസ്. സുരക്ഷയുടെ കാര്യത്തിൽ വൻ നേട്ടം കൊയാണ് വിക്ടോറിസ് നിരത്തിലേക്ക് എത്തുന്നത്. ഭാരത് എൻക്യാപ് ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ റേറ്റിങ്ങ് നേടിയ വിക്ടോറിസ് ഗ്ലോബൽ എൻക്യാപ്പ് ക്രാഷ് ടെസ്റ്റിലും ഫൈവ് സ്റ്റാർ സുരക്ഷ കൈവരിച്ചു. സെപ്റ്റംബർ മൂന്നിന് ഇന്ത്യയിൽ അവതരിപ്പിച്ച ഈ വാഹനത്തിന്റെ വിലയും നിർമാതാക്കൾ പുറത്തുവിട്ടിരുന്നു.
വിക്ടോറിസിന് തുടക്കകാല ഓഫറായി 10.5 ലക്ഷം മുതൽ 19.99 ലക്ഷം രൂപവരെയാണ് എക്‌സ് ഷോറൂം വില. മിഡ് സൈസ് എസ്‌യുവി ശ്രേണിയിലേക്ക് മാരുതി സുസുക്കി എത്തിച്ചിരിക്കുന്ന രണ്ടാമത്തെ മോഡലാണ് വിക്ടോറിസ്. LXI, VXI, ZXI, ZXI(O), ZXI+,ZXI+(0) ആറ് വേരിയന്റുകളിലാണ് വിക്ടോറിസ് വിപണിയിൽ എത്തുന്നത്.




+ There are no comments
Add yours