ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകം ജോലിയിൽ പ്രവേശിച്ച്  അനുരാഗ്.

Estimated read time 1 min read

തൃശ്ശൂർ: കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകം ജോലിയിൽ പ്രവേശിച്ച് ചേർത്തല സ്വദേശി അനുരാഗ്. ഉച്ചയ്ക്ക് രണ്ടുമണിയോടെ രക്ഷിതാക്കൾക്കൊപ്പം എത്തിയാണ് അനുരാഗ് ദേവസ്വം അഡ്മമിനിസ്ട്രേറ്റർ രാധേഷിന് മുമ്പാകെ ജോലിയിൽ പ്രവേശിച്ചത്. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ നിന്നും മെഡിക്കൽ സർട്ടിഫിക്കറ്റും ദേവസ്വം ഓഫീസിൽ നിന്നുള്ള സത്യവാങ്ങ്മൂലവും എഴുതി ഒപ്പിട്ട് അഡ്മിനിസ്ട്രേറ്റർക്ക് കൈമാറുകയും ചെയ്തു. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയിൽ നിയമിച്ചിരുന്ന തിരുവനന്തപുരം ആര്യനാട് സ്വദേശി ബി എ ബാലു രാജിവെച്ചതിനെ തുടർന്നാണ് പുതിയ നിയമനം. ഈഴവ വിഭാഗത്തിൽ നിന്നുള്ള ബാലുവിനെ ജോലിയിൽ പ്രവേശിപ്പിച്ചത് തന്ത്രിമാർ എതിർക്കുകയും വിവാദമാവുകയും ചെയ്തിരുന്നു. പിന്നാലെയാണ് അനുരാഗിൻ്റെ നിയമനം. അനുരാഗ് ഈഴവ സമുദായത്തിൽ നിന്നുള്ള അംഗം തന്നെയാണ്.</p><p>ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നിയമിക്കുന്നയാൾക്ക് ജോലിയിൽ പൂർണ്ണ പരിരക്ഷയും പിന്തുണയും നൽകുമെന്ന് ദേവസ്വം ചെയർമാൻ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് പറഞ്ഞു.

+ There are no comments

Add yours