തിരുവനന്തപുരത്ത് സ്‌കൂൾ ബസ് മറിഞ്ഞ് വൻ അപകടം

Estimated read time 0 min read

തിരുവനന്തപുരത്ത് സ്‌കൂൾ ബസ് മറിഞ്ഞ് വൻ അപകടം

തിരുവനന്തപുരത്ത് വട്ടപ്പാറയിൽ സ്കൂൾ ബസ് മറിഞ്ഞ് വൻ അപകടം. കിളിമാനൂർ പാപ്പാല വിദ്യാ ജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂൾ ബസാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ നിരവധി കുട്ടികൾക്ക് പരിക്കേറ്റു. ചില കുട്ടികളുടെ പരിക്ക് ഗുരുതരമാണ്. 22 കുട്ടികളായിരുന്നു ബസിൽ ഉണ്ടായിരുന്നത്. വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ കുട്ടികളെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

+ There are no comments

Add yours