ബേസിൽ ജോസഫ് സിനിമാ നിർമാണരംഗത്തേക്ക്

Estimated read time 0 min read

പ്രഖ്യാപനം!

സിനിമാ നിർമാണരംഗത്തേക്ക് ഇറങ്ങുന്ന കാര്യം പ്രഖ്യാപിച്ച് ബേസിൽ ജോസഫ്. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ നിർമാണക്കമ്പനിയെ പരിചയപ്പെടുത്തി. ബാനറിന്റെ ടൈറ്റിൽ ഗ്രാഫിക്‌സും പുറത്തുവിട്ടു. ചരിഞ്ഞ ഗോപുരം ഉയർത്തി നേരയാക്കാൻ നോക്കുന്ന സൂപ്പർഹീറോ വേഷത്തിലുള്ള ഒരുകുഞ്ഞിന്റെ ആനിമേഷനിലാണ് ടൈറ്റിൽ ഗ്രാഫിക്സ്. പശ്ചാത്തല സംഗീതത്തിനൊപ്പം ബേസിലിന്റെ പൊട്ടിച്ചിരിയും കേൾക്കാം.

+ There are no comments

Add yours