അമീബിക് മസ്‌തിഷ്ക ജ്വരം…പൂളിലെ മുഴുവൻ വെള്ളവും നീക്കം ചെയ്യ ണമെന്ന് നിർദേശം.

Estimated read time 0 min read

തിരുവനന്തപുരം: സ്വിമ്മിംഗ് പൂളിൽ നിന്ന് 17കാരന് അമീബിക് മസ്‌തിഷ്ക ജ്വരം ബാ ധിച്ച സംഭവത്തിൽ തിരുവനന്തപുരത്തെ ആക്കുളം ടൂറിസ്റ്റ് വില്ലേജ് അധികൃതർക്ക് ആരോഗ്യവകുപ്പിൻ്റെ കർശന നിർദേശം.

പൂളിലെ മുഴുവൻ വെള്ളവും നീക്കം ചെയ്യ ണമെന്നും പൂൾ ഭിത്തി ഉരച്ചുകഴുകി ശുചീ കരിക്കണമെന്നും നിർദേശം നൽകി. പു തുതായി വെള്ളം നിറയ്ക്കുമ്പോൾ നിശ്ചി ത അളവിൽ ക്ലോറിൻ നിലനിർത്തണമെ ന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

അതേസമയം, പൂളിൽ നിന്ന് ശേഖരിച്ച സാമ്പിളിന്റെ ഫലം ചൊവ്വാഴ്‌ച ലഭിക്കും. ഇതിനു ശേഷമായിരിക്കും തുടർനടപടിക ൾ. സ്വിമ്മിംഗ് പൂളിലെ വെള്ളം മൂക്കിൽ ക യറിയതാണ് രോഗകാരണമെന്നാണ് ആ രോഗ്യ വകുപ്പിൻ്റെ റിപ്പോർട്ടിൽ ചൂണ്ടി ക്കാട്ടുന്നത്.

മെഡിക്കൽ കോളേജിൽ ചികിത്സയിലു ള്ള 17 കാരന്റെ ആരോഗ്യ നിലയിൽ മാറ്റമി ല്ലാതെ തുടരുകയാണ്.

+ There are no comments

Add yours