ESI ശമ്പളപരിധി ഉയർത്താൻ ധാരണ; ഒരു കോടി തൊഴിലാളികൾക്ക് ആനുകൂല്യം
ESI ശമ്പളപരിധി ഉയർത്താൻ ധാരണ. 21,000 രൂപയിൽ നിന്ന് 30,000 രൂപയാക്കി ഉയർത്താനാണ് ധാരണ ആയിരിക്കുന്നത്. ഇനിമുതൽ 30,000 രൂപ വരെ ശമ്പളമുള്ളവർക്ക് പദ്ധതിയിൽ അംഗമാവാൻ സാധിക്കും. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് അനുവാദം ലഭിച്ചാൽ ഇത് നടപ്പിലാക്കും. 30,000 രൂപയാക്കി ഉയർത്തുന്നതോടെ ഒരു കോടിയോളം തൊഴിലാളികൾക്ക് ആനുകൂല്യം ലഭിക്കുമെന്നാണ് വിവരം. 42,000 രൂപയെങ്കിലും ആക്കണമെന്നായിരുന്നു തൊഴിലാളിസംഘടനകളുടെ ആവശ്യം




+ There are no comments
Add yours