വെള്ളാംങ്ങല്ലൂർ ബ്ളോക്ക് പഞ്ചായത്ത് സമ്പൂര്‍ണ ഭരണഘടന സാക്ഷരത പ്രഖ്യാപനം 20ന്. വെള്ളാംങ്ങല്ലൂർ സംസ്ഥാനത്ത് ആദ്യമായി സമ്പൂര്‍ണ ഭരണഘടന സാക്ഷരത കൈവരിച്ച വെള്ളാംങ്ങല്ലൂർ ബ്ളോക്ക് പഞ്ചായത്ത് നേടിയതിൻറെ പ്രഖ്യാപനം 20ന് നടക്കും.15,16,17 തിയ്യതികളിൽ തെരുവിൽ ഭരണഘടന വായന, 18,19 തിയ്യതികളിൽ പ്രഖ്യാപന വിളംബര ജാഥ, 16,17,18,19 തിയ്യതികളിൽ രാവിലെ 7മണി മുതൽ 9 മണി വരെ ഗൃഹ സന്ദർശനം നടത്തി ഭരണഘടന പ്രഖ്യാപനത്തിൻറെ ലഘുലേഖ വിതരണം, 20ന് രാവിലെ ബ്ളോക്ക് പഞ്ചായത്തിൻറെ കീഴിലുള്ള വേളൂക്കര പഞ്ചായത്തിലെ കല്ലംകുന്ന് എസ്ടി സങ്കേതം ഗുണഭോക്താക്കൾക്ക് കൈവശവകാശ രേഖ വിതരണം, ഭദ്ര ജുബിലി ഫെല്ലൊഷിപ്പ് പദ്ധതി പ്രകാരം പഠനം പൂര്‍ത്തിയാക്കിയ 16 ചെണ്ട വാദ്യ കലാകാരൻമാരുടെ അരങ്ങേറ്റം,ഭരണഘടന വിഞ്ജനോൽസവ പരിപാടികളിൽ പങ്കെടുക്കുന്ന വിവിധ കലാലയങ്ങളിലെ വിദ്യാർത്ഥികളേയും സ്ഥാപനങ്ങളേയും ആദരിക്കൽ എന്നിവയാണ് പരിപാടികൾ. വെള്ളാംങ്ങല്ലൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുധ ദിലീപ് ചെയർമാനും ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറി പിഎം ഹസീബലി കൺവീനറായും 101 അംഗ സ്വാഗത സംഘാടക സമിതി രൂപികരിച്ചു. സ്വാഗത സംഘ രൂപികരണ യോഗം ജില്ല പഞ്ചായത്തംഗം പികെ ഡേവീസ് ഉദ്ഘാടനം ചെയ്തു. ജില്ല ലൈബ്രററി കൗൺസിൽ സെക്രട്ടറിയായി തെരഞ്ഞെടുത്ത രാജേഷിനെ യോഗത്തിൽ ആദരിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുധ ദിലീപ് അദ്ധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ കുറ്റിപറമ്പിൽ, ബ്ളോക്ക് പഞ്ചായത്തിൻറെ കീഴിലുള്ള പഞ്ചായത്തുകളിലായ വേളൂക്കര പഞ്ചായത്ത് പ്രസിഡണ്ട് കെഎസ് ധനീഷ്, പടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ലിജിത രതീഷ്, പൂമംഗലം പഞ്ചായത്ത് പ്രസിഡണ്ട് കെഎസ് തമ്പി, ജില്ല ലൈബ്രററി കൗൺസിൽ അംഗം ഖാദർ പട്ടേപ്പാടം എന്നിവർ സംസാരിച്ചു.




+ There are no comments
Add yours