കാഫാ നേഷൻസ് കപ്പിൽ ഒമാനെ അട്ടിമറിച്ച് ഇന്ത്യ

Estimated read time 1 min read

കാഫാ നേഷൻസ് കപ്പിൽ ഒമാനെ അട്ടിമറിച്ച് ഇന്ത്യ

കാഫാ നേഷൻസ് കപ്പിൽ ഒമാനെ അട്ടിമറിച്ച് ഇന്ത്യ മൂന്നാമത്. പ്ലേ ഓഫിൽ ഫിഫ റാങ്കിങ്ങിൽ 79-ാം സ്ഥാനക്കാരായ ഒമാനെയാണ് പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2ന് അട്ടിമറിച്ചത്. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചു. നിലവിൽ ലോക ഫുട്ബോളിൽ ഇന്ത്യയുടെ റാങ്കിങ് 133-ാം സ്ഥാനത്താണെന്നിരിക്കെ ആണ് ഈ ചരിത്ര ജയം നേടാനായത്. ടൂർണമെന്റിൽ ഇന്ത്യൻ കോച്ച് ഖാലിദ് ജമീലിന് കീഴിൽ ഇന്ത്യ നേടുന്ന രണ്ടാമത്തെ ജയമാണിത്.

+ There are no comments

Add yours