വ്ളോഗർ മനാഫ് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായി

Estimated read time 0 min read

ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചനക്കേസിൽ വ്ളോഗർ മനാഫ് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായി. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് മനാഫ് ബൽത്തങ്ങാടിയിലെ എസ്ഐടി ഓറഫീസിലെത്തിയത്. ചിന്നയ്യ കോടതിയിൽ ഹാജരാക്കിയ തലയോട്ടി സംബന്ധിച്ച അന്വേഷണത്തിലാണ് മനാഫിനെ ചോദ്യം ചെയ്യുന്നത്.

മനാഫിന്റെ പക്കലുള്ള ഡിജിറ്റൽ ഉപകരണങ്ങൾ അടക്കം ഹാജരാക്കാൻ എസ്ഐടി ആവശ്യപ്പെട്ടിട്ടുണ്ട്.ആക്ഷൻ കമ്മിറ്റി അംഗങ്ങൾ ആയ ജയന്ത്, ഗിരീഷ് മട്ടന്നവർ എന്നിവരെ കഴിഞ്ഞ നാല് ദിവസമായി അന്വേഷണസംഘം ചോദ്യം ചെയ്യുന്നുണ്ട്

+ There are no comments

Add yours