പ്രോ ടേം സ്പീക്കറായി ചുതലയേറ്റ് ജി.സുധാകരൻ
16-ാം നിയമസഭയില്‍ ആദ്യ എംഎല്‍എയായി ജി സുധാകരന്‍ സത്യപ്രതിജ്ഞ ചെയ്തു. പ്രോ ടേം സ്പീക്കറായി ചുമതലയേറ്റ ജി സുധാകരന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ആണ് സത്യവാചകം ചൊല്ലി കൊടുത്തത്.
ലോക്ഭവനില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അടക്കമുള്ള മറ്റു മന്ത്രിമാരും പങ്കെടുത്തു.
പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് നാളെയാണ് തുടക്കമാകുന്നത്. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് നാളത്തെ പ്രധാന അജണ്ട. പ്രോ ടേം സ്പീക്കറായ ജി സുധാകരന്റെ മുന്നിലാണ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുക. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ജി സുധാകരന്റെ മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യുന്ന കാഴ്ച കാണാന്‍ ആകാംക്ഷയോടെ കാത്തുനില്‍ക്കുകയാണ് രാഷ്ട്രീയ കേരളം. നാളെ അംഗങ്ങളില്‍ ആരെങ്കിലും സത്യപ്രതിജ്ഞ ചെയ്തില്ലെങ്കില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിക്കൂ. വെള്ളിയാഴ്ചയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് യുഡിഎഫ് പ്രതിനിധിയായി മത്സരിക്കുക. 29നാണ് ഗവര്‍ണറുടെ നയപ്രഖ്യാപനം.









+ There are no comments
Add yours