ഓണപ്പിറ്റേന്ന് വീണ്ടും വിലയിൽ സർവകാല റെക്കോർഡിട്ട് സ്വർണം. ഇന്ന് പവന് 640 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 80000ന് തൊട്ടടുത്തെത്തി.
640 രൂപ വർധിച്ചതോടെ പവന് 79,560 രൂപയെന്ന നിരക്കിലാണ് ഇന്നത്തെ സ്വർണവ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 80 രൂപ വർധിച്ചതോടെ ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 9, 945 രൂപയും നൽകേണ്ടി വരും. ആറ് ദിവസം ഒരു പവന് രണ്ടായിരത്തോളം രൂപയാണ് കൂടിയിരിക്കുന്നത്.



+ There are no comments
Add yours