കാന്താര പൃഥ്വിരാജ് കൊണ്ടുവരും

Estimated read time 0 min read

കാന്താര പൃഥ്വിരാജ് എത്തിക്കും

സിനിമാ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന കാന്താര ചാപ്റ്റർ വണ്ണിന്റെ കേരളത്തിലെ വിതരണാവകാശം പൃഥ്വിരാജിന്. നടന്റെ പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആയിരിക്കും ചിത്രം കേരളത്തിൽ റിലീസ് ചെയ്യിക്കുക എന്ന് നിർമാതാക്കളായ ഹോംബാലെ ഫിലിംസ് അറിയിച്ചു. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച് നായക വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം രാജ്യവ്യാപകമായി ഹിറ്റായിരുന്നു. ഒക്ടോബർ 2നാണ് പുതിയ സിനിമ എത്തുന്നത്.

+ There are no comments

Add yours