ബെംഗളൂരു സ്വദേശിയും ഒന്നാം വർഷ മലയാളി വിദ്യാർത്ഥികളും ചേർന്നാണ് സീനിയേഴ്സ് താമസിക്കുന്ന ഹോസ്റ്റലിൽ എത്തി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചത്മലപ്പുറം സ്വദേശിയായ മുഹമ്മദ് സാബിത്തിനാണ് കുത്തേറ്റത്ബെംഗളൂരു: കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളുടെ മാതാപിതാക്കളിൽ ആശങ്ക സൃഷ്ടിച്ചതാണ് ‘ആവേശം’ സിനിമയിലെ ചില രംഗങ്ങൾ. മദ്യവും ലഹരി ഉപയോഗിച്ച് അഴിഞ്ഞാടുന്ന വിദ്യാർത്ഥികൾ, ലോക്കൽസിന്റെ പിന്തുണയോടെ മുതിർന്ന വിദ്യാർത്ഥികൾക്ക് നേരെ ഗുണ്ടായിസം കാണിക്കുന്ന ജൂനിയേഴ്‌സ്. ഇങ്ങനെ ബെംഗളൂരുവിലെ ഒരു നേഴ്‌സിങ് കോളജിൽ ആവേശം മോഡലിൽ സംഘർഷമുണ്ടായി. കോളേജിലെ ഓണാഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിൽ മലയാളി വിദ്യാർത്ഥിക്ക് കുത്തേറ്റു. ആചാര്യ നഴ്‌സിങ് കോളേജിലെ മലപ്പുറം സ്വദേശിയായ മുഹമ്മദ് സാബിത്തിനാണ് കുത്തേറ്റത്. ബെംഗളൂരു സ്വദേശിയും ഒന്നാം വർഷ മലയാളി വിദ്യാർത്ഥികളും ചേർന്നാണ് സീനിയേഴ്സ് താമസിക്കുന്ന ഹോസ്റ്റലിൽ എത്തി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചത്. കേസിൽ ഒരാൾ പിടിയിലായിട്ടുണ്ട്. അതിനിടെ കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുന്നതായും വിദ്യാർത്ഥികൾ ആരോപിക്കുന്നു. ബെംഗളൂരുവിലെ ആചാര്യ നഴ്സിങ് കോളേജിലാണ് ഓണാഘോഷത്തിനിടെ സംഘർഷം ഉണ്ടായത്.



+ There are no comments
Add yours