വാഹനം വിട്ടുനൽകുന്നതിന് കൈക്കൂലിയായി പതിനായിരം.  എസ്ഐ വിജിലൻസിൻ്റെ പിടിയിൽ.

Estimated read time 1 min read

വാഹനം വിട്ടുനൽകുന്നതിന് കൈക്കൂലിയായി പതിനായിരം രൂപയാണ് എസ്ഐ ഉടമയോട് ആവശ്യപ്പെട്ടത്.കൊച്ചിയിൽ കേസിൽ പിടിച്ചെടുത്ത വാഹനം വിട്ടുനൽകുന്നതിന് കൈക്കൂലിവാങ്ങിയ ഗ്രേഡ് എസ്ഐ വിജിലൻസിൻ്റെ പിടിയിൽ. കൊച്ചി മരട് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഗോപകുമാറാണ് പിടിയിലായത്.വാഹനം വിട്ടുനൽകുന്നതിന് കൈക്കൂലിയായി പതിനായിരം രൂപയാണ് എസ്ഐ ഉടമയോട് ആവശ്യപ്പെട്ടത്. പണം നൽകാതെ വാഹനം വിട്ടുതരില്ലെന്നാണ് എസ്ഐ ഉടമയോട് പറഞ്ഞത്.തുടർന്ന് വാഹന ഉടമ വിജിലൻസിനെ സമീപിക്കുകയായിരുന്നു. വിജിലൻസ് സംഘം നൽകിയ നോട്ടുകളുമായി വാഹന ഉടമ മരട് സ്റ്റേഷനിലെത്തി എസ്ഐ ഗോപകുമാറിന് പണം കൈമാറിയതിന് പിന്നാലെ വിജിലൻസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. എസ്പെഐ ഗോപകുമാറിൻ്റെ വീട്ടിലടക്കം പരിശോധന നടത്തുമെന്നും വിജിലൻസ് പറഞ്ഞു. പ്രതിയെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും. ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദ‌ാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം

+ There are no comments

Add yours