കെ കവിതയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു
മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ (കെസിആർ) മകളും എംഎൽസിയുമായ കെ കവിതയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. കെസിആറിന് എതിരായ സിബിഐ അന്വേഷണത്തിന് ഉത്തരവാദി പാർട്ടിയിലെ മുതിർന്ന നേതാവും ബന്ധുവുമായ ടി ഹരീഷ് റാവുവാണെന്ന് പരസ്യമായി ആരോപിച്ചതാണ് സസ്പെൻഷന് കാരണം. ഭാരത് രാഷ്ട്ര സമിതിയിൽ (ബിആർഎസ്) വലിയ വിവാദങ്ങൾക്ക് തിരികൊളുത്തി എന്നുള്ളതാണ് ആരോപണം.


+ There are no comments
Add yours