രാജഭവനിൽ ഗവർണറെ സന്ദർശിച്ച് മന്ത്രിമാർ

Estimated read time 0 min read

രാജഭവനിൽ ഗവർണറെ സന്ദർശിച്ച് മന്ത്രിമാർ

ഗവർണറുമായുള്ള പിണക്കം വിട്ട് മന്ത്രിമാർ രാജ്ഭവനിലെത്തി. മന്ത്രിമാരായ വി ശിവൻകുട്ടി, പിഎ മുഹമ്മദ് റിയാസ് എന്നിവരാണ് രാജ്ഭവനിൽ നേരിട്ടെത്തി ഗവർണർ രാജേന്ദ്ര ആർലേക്കറെ കണ്ടത്. സർക്കാരിന്റെ ഓണം ഘോഷയാത്രക്ക് ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു. ഗവർണറുമായി കൂടിക്കാഴ്ച നടത്തിയശേഷം ഓണക്കോടിയും സമ്മാനിച്ചാണ് മന്ത്രിമാർ രാജ്ഭവനിൽ നിന്ന് മടങ്ങിയത്.

+ There are no comments

Add yours