പോകണ്ട….സൗബിൻ ഷാഹിറിന് വിദേശയാത്രാനുമതി നിഷേധിച്ചു…

Estimated read time 1 min read



‘സൗബിൻ ഷാഹിറിന് വിദേശയാത്ര ചെയ്യാനാവില്ല’

മഞ്ഞുമ്മൽ ബോയ്‌സ് എന്ന ചിത്രത്തിന്റെ പേരിൽ സാമ്പത്തിക തട്ടിപ്പുകേസ് നിലനിൽക്കുന്നതിനാൽ നടൻ സൗബിൻ ഷാഹിറിന് വിദേശയാത്രാനുമതി നിഷേധിച്ച് മജിസ്ട്രേറ്റ് കോടതി. ജാമ്യ വ്യവസ്ഥയുടെ ഭാ ഗമായാണ് നടപടി. ഒരു അവാർഡ് നൈറ്റിൽ പങ്കെടുക്കാൻ ദുബായിൽ പോകണമെന്ന് ആവശ്യപ്പെട്ട് സൗബിൻ കോടതിയുടെ അനുമതി തേടിയിരുന്നു. ഇത് തള്ളികൊണ്ടാണ് കോടതി ഉത്തരവ്. കേസിൽ ഷോൺ ആന്റണി, ബാബു ഷാഹിർ എന്നിവരാണ് കേസിലെ മറ്റുപ്രതികൾ.

+ There are no comments

Add yours