ജയിലിൽ സൗകര്യം പോരെന്ന് നടൻ
രേണുകസ്വാമി കൊലക്കേസിൽ വിചാരണ തടവുകാരനായി ജയിലിൽ കഴിയുന്ന കന്നഡ നടൻ ദർശൻ പുതിയ ആവശ്യവുമായി കോടതിയിൽ. ജയിലിൽ സൗകര്യങ്ങൾ പോര എന്നും തനിക്ക് കിടക്ക, തലയിണ, വീട്ടിൽ പാകം ചെയ്ത ഭക്ഷണം എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ അനുവദിക്കണമെന്നുമാണ് സിറ്റി സെഷൻസ് കോടതിയിൽ നടൻ ആവശ്യപ്പെട്ടത്.
നടി പവിത്രയെ അധിക്ഷേപിച്ചതെന്നാരോപിച്ച് രേണുകസ്വാമിയെ കൊലപ്പെടുത്തി എന്നാണ് ദർശനെതിരായ കുറ്റം.


+ There are no comments
Add yours