ഓണാഘോഷത്തിനിടെ കളക്ടറേറ്റിൽ ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം

Estimated read time 0 min read

ഓണാഘോഷത്തിനിടെ കോഴിക്കോട് കളക്ടറേറ്റിൽ ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം. കെ സെക്ഷനിലെ ഉയർന്ന ഉദ്യോഗത്തിനെതിരെയാണ് പരാതി. സംഭവത്തിൽ ഡെപ്യൂട്ടി കളക്ടർ ഇന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട് എഡിഎമ്മിന് സമർപ്പിക്കും.

വ്യാഴാഴ്ച നടന്ന ഓണാഘോഷ പരിപാടിക്കിടെയാണ് ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. കലക്‌ടർ കൂടി പങ്കെടുത്ത പരിപാടിക്കിടെയായിരുന്നു സംഭവം. കെ സെക്ഷനിലെ ഉയർന്ന ഉദ്യോഗസ്ഥൻ, ജീവനക്കാരിയോട് മോശമായി പെരുമാറുകയായിരുന്നു. സഹപ്രവർത്തകരുടെ സാന്നിധ്യത്തിൽ ആയിരുന്നു അതിക്രമം. യുവതി എഡിഎമ്മിന് പരാതി നൽകി.

+ There are no comments

Add yours