ഓണക്കാല ബോണസ് 20 ശതമാനം അനുവദിച്ചു
കശുവണ്ടി മേഖലയിലെ തൊഴിലാളികൾക്കും ഫാക്ടറി ജീവനക്കാർക്കും 20% ഓണം ബോണസ് പ്രഖ്യാപിച്ചു. അഡ്വാൻസായി 11,000 നൽകും. മാസ ശമ്പളക്കാരായ ഫാക്ടറി തൊഴിലാളികൾക്ക് മൂന്നു മാസത്തെ ശമ്പളത്തിന് തുല്യമായ ബോണസ് അഡ്വാൻസും ലഭിക്കും. മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന വ്യവസായ ബന്ധ സമിതി യോഗത്തിലാണ് തീരുമാനം. ബോണസ് സെപ്‌തംബർ 2-നകം വിതരണം ചെയ്യും.
കശുവണ്ടി മേഖലയിൽ 20% ഓണം ബോണസ് പ്രഖ്യാപിച്ചു.

+ There are no comments
Add yours