തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറിക്കൊണ്ടിരിക്കുന്ന ‘ലോക ചാപ്റ്റർ 1: ചന്ദ്ര’യ്ക്ക് പ്രശംസകളുടെ ‘കൽക്കി’ സംവിധായകൻ നാഗ് അശ്വിൻ. സിനിമ ഗംഭീരമാണെന്നാണ് തിയേറ്ററിനുള്ളിലെ ചിത്രം പങ്കുവെച്ചുകൊണ്ട് നാഗ് അശ്വിൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. കല്യാണി പ്രിയദർശൻ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ സംവിധാനവും രചനയും നിർവഹിച്ചിരിക്കുന്നത് അരുൺ ഡൊമിനിക് ആണ്.’ലോക’ എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ‘ചന്ദ്ര’. സൂപ്പർഹീറോ ആയ ‘ചന്ദ്ര’ എന്ന് പേരുള്ള കഥാപാത്രമായി കല്യാണി പ്രിയദർശൻ വേഷമിട്ടിരിക്കുന്ന ചിത്രത്തിൽ ‘സണ്ണി’ എന്നാണ് നസ്ലൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.


+ There are no comments
Add yours