ഒരു വീട്ടുനമ്പറിൽ 947 വോട്ടർമാരുണ്ടെന്ന പുതിയ ആരോപണവുമായി കോൺഗ്രസ്.

Estimated read time 0 min read

ബിഹാറിലെ ബോധ്‌ഗയയിലെ നിദാനി ഗ്രാമത്തിൽ ഒരു വീട്ടുനമ്പറിൽ 947 വോട്ടർമാരുണ്ടെന്ന പുതിയ ആരോപണവുമായി കോൺഗ്രസ്. ബോധ് ഗയയിലെ നിഡാനി ഗ്രാമത്തിലെ 947 വോട്ടർമാരുടെ പേരുകൾ ഒരൊറ്റ വീട്ടുനമ്പറിൽ രേഖപ്പെടുത്തിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. നിദാനിയിലെ വീട്ടുനമ്പർ ആറിൽ ഏകദേശം 947 വോട്ടർമാരെ ചേർത്തതായി പാർട്ടി ആരോപിച്ചു.

സാമൂഹികമാധ്യമമായ എക്‌സിലൂടെ ആയിരുന്നു കോൺഗ്രസ് ഇക്കാര്യം ആരോപിച്ചുകൊണ്ടുള്ള കുറിപ്പ് പങ്കുവെച്ചത്.

+ There are no comments

Add yours