തമിഴ് നടൻ വിശാലും നടി സായ് ധൻഷികയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു.
കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്. സോളോ എന്ന ദുൽഖർ സൽമാൻ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കും സുപരിചിതയാണ് സായ് ധൻഷിക. ഈ വർഷം മെയ് മാസത്തിലായിരുന്നു ഇരുവരും വിവാഹം കഴിക്കാൻ ഒരുങ്ങുകയാണെന്ന് തുറന്നുപറഞ്ഞത്. ധൻഷികയുടെ യോഗിഡാ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ ആയിരുന്നു വിവാഹം കഴിക്കാൻ ഒരുങ്ങുകയാണെന്ന് ഇരുവരും വെളിപ്പെടുത്തിയത്.



+ There are no comments
Add yours