വേട്ടയാടിപ്പിടിക്കുന്ന തോൽ ഉരിഞ്ഞ് മാറ്റുമ്പോൾ നീല നിറം. കാലിഫോർണിയയിൽ അണ്ണാനെയും എലിയേയും തുരത്താൻ കണ്ടെത്തിയ വിഷം ഒടുവിൽ മനുഷ്യന് തന്നെ ഗുരുതരമായി ബാധിക്കുന്നു. കാട്ടുപന്നിയിറച്ചിയുടെ നിറം നീല നിറത്തിൽ കാണാൻ തുടങ്ങിയതിന് പിന്നാലെ മുന്നറിയിപ്പുകളുമായി കാലിഫോർണിയയിലെ വന്യജീവി വനം വകുപ്പ്. വലിയ രീതിയിൽ കർഷകർ കീട നിയന്ത്രണത്തിന് ഉപയോഗിക്കുന്ന ഡിഫാസിനോൺ എന്ന എലിവിഷമാണ് കാട്ടുപന്നിയിറച്ചിയുടെ നിറം മാറ്റത്തിന് കാരണമാകുന്നതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. നിയോൺ നീല നിറത്തിലാണ് പന്നിയിറച്ചി കാണുന്നത്. കാലിഫോർണിയയിലെ ഡേവിസിലെ കാലിഫോർണിയ അനിമൽ ഹെൽത്ത് ആൻഡ് ഫുഡ് സേഫ്റ്റി വൈൽഡ്ലൈഫ് ഹെൽത്ത് ലാബ് നടത്തിയ സാംപിൾ പരിശോധനയിലാണ് ഇറച്ചിയിലെ മാരക വിഷത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. കാട്ടുപന്നിയുടെ കരളിലും വയറിലും വിഷ പദാർത്ഥത്തിൻ്റെ സാന്നിധ്യം വലിയ രീതിയിൽ കണ്ടെത്തിയിട്ടുണ്ട്


+ There are no comments
Add yours