ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ പരീക്ഷണം വിജയം
ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായി ഐഎസ്ആർഒ നടത്തിയ ആദ്യ പരീക്ഷണം വിജയകരമായി. ഇന്റഗ്രേറ്റഡ് എയർ ഡ്രോപ്പ് ടെസ്റ്റ് (IADT-01) എന്നാണ് പരീക്ഷണം അറിയപ്പെടുന്നത്. ദൗത്യത്തിന് ശേഷം ബഹിരാകാശ യാത്രികരെ സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിക്കുന്നതിനായുള്ള പാരച്യൂട്ട് സംവിധാനമാണ് പരീക്ഷിച്ചത്. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലാണ് പരീക്ഷണം നടന്നത്. പരീക്ഷണം ഗംഭീര വിജയമായിരുന്നെന്ന് ISRO അറിയിച്ചു


+ There are no comments
Add yours