മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു.

Estimated read time 0 min read

മലപ്പുറം കിഴക്കെ ചാത്തല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു. കിഴക്കെ ചാത്തല്ലൂരിൽ പട്ടീരി വീട്ടിൽ കല്യാണി അമ്മ (68) ആണ് മരിച്ചത്. വീടിന് അടുത്തെ ചോലയിലേക്ക് പോകുമ്പോഴാണ് ആക്രമണം. വനം ഉദ്യോഗസ്ഥർ ആനയെ തുരത്തുന്നതിനിടെയാണ് സംഭവം. ആന തുമ്പിക്കൈ കൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് വിവരം. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിൽ.

+ There are no comments

Add yours